15 ദിവസത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ വിലക്ക്.

  • 18/09/2020

ദുബായ് : 15 ദിവസത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈലേക്കോ ദുബൈയില്‍ നിന്ന് പുറത്തേക്കോ സർവീസ് നടത്തുന്നതിനാണ് വിലക്ക്, വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റിഷെഡ്യൂള്‍ ചെയ്തു. 

ഈ മാസം നാലിന് ജയ്പൂരില്‍ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരൻ  കൊവിഡ് പോസിറ്റീവുമായാണ് യാത്ര ചെയ്തത്. യാത്രക്കാരന്റെ പേരും പാസ്‌പോര്‍ട്ട് നമ്പരും സീറ്റ് നമ്പരും ഉള്‍പ്പെടെ വ്യക്തമാക്കിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റീജണല്‍ മാനേജര്‍ക്ക് നോട്ടീസ് അയച്ചത്. കൊവിഡ് പോസിറ്റീവ് ആയ രണ്ട് വ്യക്തികളുടെ ചികിത്സാ ചിലവും സഹയാത്രികരുടെ ക്വാറന്റൈന്‍ ചിലവുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചത് എയർപോർട്ടിലെ ഗ്രൗണ്ട് ഹാന്റിലിംഗ് ജീവനക്കാർക്ക് സംഭവിച്ച പിഴവായിരുന്നുവെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യ വ്യക്തമാക്കി

Related News