അബുദാബിയിൽ മദ്യം വാങ്ങുന്നതിനുളള ലൈൻസിം​ഗ് സംവിധാനം നിർത്തലാക്കുന്നു

  • 22/09/2020

ദുബായ്;   അബുദാബിയിൽ മദ്യപാനികൾക്ക് മദ്യം വാങ്ങുന്നതിനുളള ലൈൻസിം​ഗ് സംവിധാനം നിർത്തലാക്കുന്നു.  കൊവിഡ് പശ്ചാത്തലത്തിലും മദ്യവിൽപ്പനയും,  വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുളള ആകർഷണവും വർധിപ്പിക്കുന്നതിന്  വേണ്ടിയാണ്  ദുബായ് സ്വന്തം നിയമങ്ങളിൽ മാറ്റം വരുത്തുന്നത്.  മദ്യ വിതരണക്കാർക്കും മദ്യവിൽപ്പന ശാലകൾക്കും എമിറേറ്റ്‌സ് കൾച്ചർ ആന്റ് ടൂറിസം വകുപ്പ്  കഴിഞ്ഞയാഴ്ച നൽകിയ സർക്കുലറിൽ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോ​ഗികമായി തീരുമാനം എടുത്തിട്ടില്ല.  ​ഗവൺമെന്റ് ഇതുവരെ ഈ തീരുമാനത്തോട്  ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇസ്രയേൽ-യുഎഇ ബന്ധം സാധാരണ നിലയിലായ പശ്ചാത്തലത്തിൽ കോഷർ ഭക്ഷണം നൽകാൻ അബുദാബി ഹോട്ടലുകൾക്ക് നിർദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് പുതിയ മദ്യനിയമം നടപ്പിലാക്കുന്നത്. കൊവിഡ് വൈറസ് വ്യാപിച്ച ആദ്യഘട്ടത്തിൽ മദ്യം വാങ്ങാനും, മദ്യവുമായി സഞ്ചരിക്കാനും പ്രത്യേക ലൈസൻസ് ആവശ്യമുണ്ടായിരുന്നു. എന്നാൽ  പുതിയ നിയമ പ്രകാരം പഴയ നിയമത്തിന് അനുസൃതമായി മദ്യം വാങ്ങാൻ  21 വയസ്സ് പൂർത്തിയാകണമെന്ന ഉപാധിയുണ്ട്. പുതിയ നിയമ പ്രകാരം ബിവേറജസിൽ നിന്നും ലൈസൻസ് ഇല്ലാതെ മദ്യവാങ്ങാനും വീട്ടിൽ നിന്ന് മദ്യപിക്കാനും, അല്ലങ്കിൽ ലൈസൻസുളള ബാറുകളിൽ നിന്ന് തന്നെ മദ്യപിക്കാനും സൗകര്യപ്പെടുത്തുന്നു. മദ്യം വാങ്ങുന്നതിനുളള ലൈസൻസ് വിലക്കിയിരിക്കുന്ന മുസ്ലീങ്ങൾക്ക് ചില്ലറ മദ്യ വിൽപ്പനക്കാരിൽ നിന്നും മദ്യം വാങ്ങാനുളള അനുമതിയുമുണ്ട്. 

"വ്യക്തികൾക്കുള്ള മദ്യ ലൈസൻസുകൾ റദ്ദാക്കുന്നത് പ്രഖ്യാപിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു, സ്വദേശികൾക്കും വിനോദസഞ്ചാരികൾക്കും ലൈസൻസുള്ള റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങാനും കൈവശം വയ്ക്കാനും അനുമതിയുണ്ട്, കൂടാതെ ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സ്വതന്ത്ര ഔട്ട്‌ലെറ്റുകൾ എന്നിവയിൽ മദ്യപിക്കാൻ അനുവാദമുണ്ട്." പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു

Related News