അറബ് മേഖലയുടെ നയതന്ത്ര നേതൃത്വം കുവൈത്ത് അമീറിനെന്ന്; ഖത്തർ വിദേശകാര്യ മന്ത്രി.

  • 27/09/2020

ഖത്തർ :  ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് നേതൃത്വം നടത്തിവരുന്ന ശ്രമങ്ങളിൽ ഖത്തർ വിദേശ കാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൽ റഹ്മാന്‍ അല്‍താനി കൃതജ്ഞത അറിയിച്ചു. കുവൈത്ത് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ അഹ്മദ് സബാഹിന് ഖത്തര്‍ ജനതയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും  മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ഉപരോധം തുടക്കം മുതല്‍ തന്നെ പരിഹരിക്കാന്‍ മുന്നോട്ട് വന്ന നേതാവാണ് കുവൈത്ത് അമീര്‍ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗൾഫ് പ്രതിസന്ധിക്ക് പുറമെ,യമൻ,ഇറാഖ് വിഷയങ്ങളും മേഖലയിലെ മറ്റു മാനുഷിക പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിൽ കുവൈത്ത് അമീർ നടത്തിവരുന്ന ശ്രമങ്ങളും പ്രശംസനീയമാണെന്ന്  അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റിന്റെ ദി ലീജിയൻ മെറിറ്റ് പുരസ്‌കാരം നേടിയ കുവൈത്ത് അമീറിന് ഷെയ്ഖ് മുഹമ്മദ് പ്രത്യേകം അഭിനന്ദനം അറിയിച്ചു.അറബ് മേഖലയുടെ നയതന്ത്ര കാര്യങ്ങളിലുള്ള വൈദഗ്ധ്യം കാരണം കുവൈത്ത് അമീർ മേഖലയുടെ മുഴുവൻ നേതാവായാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News