"പ്രവാസികള്‍ കേരള വികസനത്തിന്‍റെ നട്ടെല്ല്": ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാര്‍ ഒരു പ്രവാസി സൗഹൃദ സര്‍ക്കാരെന്ന് പി രാജീവ്

  • 29/09/2020

പ്ര​വാ​സി​ക​ൾ കേ​ര​ള വി​ക​സ​ന​ത്തിന്റെ ന​ട്ടെ​ല്ലാ​ണെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്രട്ടേറി​യ​റ്റ്​ അം​ഗം പി. ​രാ​ജീ​വ്. കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ് പ്രവാസികളെയും കൂടി ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാര്‍ ഒരു പ്രവാസി സൗഹൃദ സര്‍ക്കാരാണെന്നും  അദ്ദേഹം വ്യക്തമാക്കി.  പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് വിവിധ തരത്തിലുള്ള തൊഴില്‍ പദ്ധതികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കേ​ര​ളീ​യ വി​ക​സ​ന​വും പ്ര​വാ​സി​ക​ളും' വി​ഷ​യ​ത്തി​ൽ ക​ല കു​വൈ​റ്റ്​ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

സാ​മ്പ​ത്തി​ക സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളു​ടെ സം​ഭാ​വ​ന​ക​ളെ ശ​രി​യാ​യ രൂ​പ​ത്തി​ൽ പ​രി​ഗ​ണി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക് വി​വി​ധ തൊ​ഴി​ൽ പ​ദ്ധ​തി​ക​ൾ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.  ക​ല കു​വൈ​റ്റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ്​ ജ്യോ​തി​ഷ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​തു സ​ർ​ക്കാ​റിന്റെ പ്ര​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ ബോ​ഡി​ക​ളി​ലെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കു​വൈ​റ്റി​ൽ ​നി​ന്ന്​ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്​​കു​മാ​ർ, വ​നി​ത വേ​ദി കു​വൈ​റ്റ്​ പ്ര​സി​ഡ​ന്റ്​ ര​മ അ​ജി​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ല കു​വൈറ്റ്​ ട്ര​ഷ​റ​ർ പി.​ബി. സു​രേ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Related News