സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ നിർമ്മാണ സ്ഥാപനമായ അറബ്ടെക് ഹോൾഡിങ് പി.ജെ.എസ്.സി പ്രവർത്തനം നിർത്തുന്നു. കൊവിഡ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പ്രവർത്തനം നിർത്തിവെക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് ഓഹരിയുടമകൾ വോട്ട് ചെയ്ത് തീരുമാനമെടുക്കുകയായിരുന്നു. അറബ് ടെക്കിന്റെ ഈ നീക്കം യുഎഇയിലെ നിരവധി വിതരണക്കാരെയും സബ് കരാറുകാരെയും ദേഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി അറബ്‌ടെക് ഹോള്‍ഡിംഗിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?