ബഹ്റൈൻ ഭരണാധികാരി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

  • 17/12/2020


ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസാ അൽ ഖലീഫക്ക് കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോ വിഡ് വാക്സിൻ മറ്റുള്ളവർക്കും പ്രചോദനം നൽകാൻ വേണ്ടിയാണ് ഭരണാധികാരി വാക്സിൻ എടുത്തത്.
ജനങ്ങളുടെ അവബോധവും കൊവിഡ് പ്രതിരോധത്തിനായി നാഷണൽ ടാസ്ക് ഫോഴ്സ് നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിന് കാണിച്ച ജാഗ്രതയുമാണ് ബഹ്റൈനിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക്. വഹിച്ചതെന്ന് ഭരണാധികാരി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യവ്യാപകമായി കൊവിഡ് വാക്സിൻ ഉടൻ നൽകിത്തുടങ്ങുമെന്ന് ബഹ്റൈൻ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

Related News