ബഹ്‌റൈനില്‍ റസിഡന്‍സ് പെര്‍മിറ്റ് ഫീസ് പുനരാരംഭിച്ചു

  • 02/01/2021



മനാമ: റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിനും കാന്‍സല്‍ ചെയ്യുന്നതിനുമുള്ള ഫീസ് ഈടാക്കുന്നത് ജനുവരി ഒന്നുമുതല്‍ പുനരാരംഭിച്ചതായി നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) അറിയിച്ചു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ഇളവിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഫീസ് പുനരാരംഭിക്കുന്നത്.   

സന്ദര്‍ശക വിസകള്‍ക്ക് ജനുവരി 21 വരെ കാലാവധി ഉണ്ടായിരിക്കുമെന്നും എന്‍.പി.ആര്‍.എ അറിയിച്ചു. എന്നാല്‍, ഇ-ഗവണ്‍മെന്റ് പോര്‍ട്ടലിലൂടെയോ എന്‍.പി.ആര്‍.എ ഓഫിസുകള്‍ വഴിയോ സന്ദര്‍ശക വിസകള്‍ പുതുക്കുമ്പോള്‍ ഫീസ് ഈടാക്കും.


സന്ദര്‍ശക വിസകള്‍ക്ക് ജനുവരി 21 വരെ കാലാവധി ഉണ്ടായിരിക്കും

Related News