വാക്സിൻ സ്വീകരിക്കുന്നതിനുളള പ്രായ പരിധി കുറച്ച് ഖത്തർ

  • 05/01/2021

ഖത്തറില്‍ ആദ്യഘട്ടത്തില്‍ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നവരുടെ പ്രായപരിധി കുറച്ചു. തുടക്കത്തില്‍ 70 വയസ്സിന് മുകളിലേക്കുള്ളവര്‍ക്കായിരുന്നു മുന്‍ഗണന. ഇത്‌ 65 ആക്കിയാണ്‌ പൊതുജനാരോഗ്യ മന്ത്രാലയം കുറച്ചത്‌. വാക്‌സിന്‍ ലഭ്യതക്കുള്ള മൂന്ന് മുന്‍ഗണനാ വിഭാഗങ്ങളുണ്ട്‌.  65 വയസ്സ്‌ മുതല്‍ മുകളിലേക്കുള്ളവര്‍, ദീര്‍ഘകാല രോഗബാധിതര്‍, കൊവിഡ്‌ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെയാണ്.  ഈ മൂന്ന് വിഭാഗത്തിലുള്ളവര്‍ക്കും പ്രാഥമികാരോഗ്യ സംരക്ഷണ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട്‌ വാക്‌സിനേഷന്‌ അപ്പോയ്‌മെന്റ്‌ എടുക്കാമെന്ന്‌ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പിഎച്ച്‌സിസിയുടെ 40277077 എന്ന നമ്പറിലാണ്‌ അപ്പോയ്‌മെന്റിനായി വിളിക്കേണ്ടത്‌.

Related News