സൗദി -തുർക്കി തർക്കം: മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ഖത്തർ

  • 12/01/2021




ദോഹ: സൗദിക്കും തുർക്കിക്കും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും തീവ്രവാദത്തിനെതിരായ പോരാട്ടം ഏകോപിപ്പിക്കുന്നതിലും മാധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ഖത്തർ.ഖത്തർ  വിദേശകാര്യ മന്ത്രിയുടെ പ്രത്യേക പ്രതിനിധി മുത്‌ലഖ് അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചതെന്ന് അനദോലു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇരു രാജ്യങ്ങൾക്കുമിടയിൽ അനുരഞ്ജനം സാധ്യമാക്കുന്നതിൽ ഖത്തറിന് നിർണായക പങ്കു വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങളായി തുർക്കിക്കും സൗദിക്കുമിടയിൽ അഭിപ്രായ ഭിന്നതകൾ തുടരുകയാണ്‌.മുതിർന്ന സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി ഇസ്‌താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രശ്നം കൂടുതൽ വഷളാവുകയായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആണ് ഖശോഗി വധത്തിന്  പിന്നിലെന്ന് തുർക്കി ആരോപിക്കുന്നു 

 

Related News