ബഹ്‌റൈനില്‍ 20 സേവനങ്ങള്‍കൂടി ഓണ്‍ലൈനാക്കാന്‍ തീരുമാനം

  • 22/01/2021



ബഹ്‌റൈനില്‍ 20 സേവനങ്ങള്‍കൂടി ഓണ്‍ലൈനാക്കാന്‍ തീരുമാനം.ആഭ്യന്തര മന്ത്രാലയ സേവനങ്ങള്‍ ഓണ്‍ലൈനാക്കി മാറ്റുന്നതിന്റെ ഭാഗമായി രണ്ടാംഘട്ടത്തിലാണ് 20 സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചത്.

ഇതോടെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളധികവും ഡിജിറ്റലൈസേഷന്‍ ചെയ്യപ്പെടും. ബഹ്‌റൈന്‍ ഇ-ഗവര്‍മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി, നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്റ്‌സ് അഫയേഴ്‌സ് അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ് അതോറിറ്റി, ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗാര്‍ഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Related News