വിദ്യാഭ്യാസ രംഗത്ത് ബഹ്‌റൈന് കൂടുതല്‍ മുന്നേറ്റം

  • 24/01/2021



മനാമ: വിദ്യാഭ്യാസ രംഗത്ത് ബഹ്‌റൈന് കൂടുതല്‍ മുന്നേറ്റം നേടാന്‍ സാധിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന് അലി അന്നു വ്യക്തമാക്കി. ആഗോള വിദ്യാഭ്യാസ ദിനാചാരണ വേളയിലാണ് ഈ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താനുളള പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെ ഡിജിറ്റല്‍ വത്കരണം, ആധുനിക വത്കരണം, മനുഷ്യാവകാശ വിഷയങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി വിവിധ പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫഎന്നിവരുടെ പിന്തുണയും പ്രോത്സാഹനവും കാഴ്ചപ്പാടുകളും വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related News