കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; ബഹ്​റൈനിൽ സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നു

  • 18/10/2020

മനാമ;  കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് ആശ്വാസമേകി ബഹ്റൈൻ ഭരണകൂടത്തിന്റെ തീരുമാനം. രാജ്യത്ത് സന്ദർശക വിസകളുടെ കാലാവധി നീട്ടിയതായി അധികൃതർ അറിയിച്ചു.  മൂന്നു​ മാസത്തേക്ക് കൂടി നീട്ടിയതായി നാഷണാലിറ്റി, പാസ്​പോർട്​സ്​ ആൻഡ്​ റെസിഡൻസ്​ അഫയേഴ്​സാണ് ​അറിയിച്ചത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള എക്​സിക്യൂട്ടിവ്​ കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ്​ എൻ.പി.ആർ.എയുടെ പ്രഖ്യാപനം. . ജൂലൈയിൽ നീട്ടിനൽകിയ മൂന്ന്​ മാസത്തെ കാലാവധി ഒക്​ടോബർ 21ന്​ അവസാനിക്കുന്ന സാഹചര്യത്തിലാണ്​ ജനുവരി 21 വരെ നീട്ടാൻ തീരുമാനിച്ചത്​.  

കൊവിഡ്​ പ്രതിസന്ധിയിൽ ​ വിമാന സർവ്വീസുകൾ നിർത്തിവച്ചതോടെ​യാണ് സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നത്. നേരത്തെയും പലഘട്ടങ്ങളായി നീട്ടിനൽകിയിരുന്നു. എല്ലാ സന്ദർശക വിസകളും അപേക്ഷ കൂടാതെ തന്നെ സൗജന്യമായി പുതുക്കപ്പെടുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Related News