കർഫ്യൂ ഏർപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം.

  • 22/02/2021

കുവൈറ്റ് സിറ്റി :  ആരോഗ്യ അധികാരികൾ സമർപ്പിച്ച നിലവിലെ വിവരങ്ങളുടെയും റിപ്പോർട്ടുകളുടെയും വെളിച്ചത്തിൽ ഭാഗികവും മൊത്തത്തിലുള്ളതുമായ നിരവധി കർഫ്യൂ ഓപ്ഷനുകൾ മന്ത്രിസഭ ചർച്ച ചെയ്തു, അതനുസരിച്ച് നിലവിൽ കർഫ്യൂ നടപ്പാക്കില്ലെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു . രാജ്യത്തെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുവെന്നും കാബിനറ്റ് സെഷന്റെ അവസാനത്തിൽ ചില തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോർട്ട്. 

ആരോഗ്യനിയമങ്ങൾ സംബന്ധിച്ച് കർശന നടപടികൾ നടപ്പിലാക്കുക, ഒത്തുചേരൽ തടയുക, പ്രതിരോധ നടപടികൾ ലംഘിക്കുന്നവരെ ശിക്ഷിക്കുക എന്നിവയാണ് കർഫ്യൂവിന് പകരമായി മന്ത്രിസഭ ചർച്ച ചെയ്തതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

Related News