'അ​ൽ ഉ​ലാ' ക​രാ​റി​നു​​ശേ​ഷം ആ​ദ്യ​മാ​യി ഖ​ത്ത​റും യു.​എ.​ഇ​യും ത​മ്മി​ൽ ഔ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ത്തി

  • 24/02/2021

ദോ​ഹ: ഖ​ത്ത​ർ ഉ​പ​രോ​ധം നീ​ക്കി​യ 'അ​ൽ ഉ​ലാ' ക​രാ​റി​നു​​ശേ​ഷം ആ​ദ്യ​മാ​യി ഖ​ത്ത​റും യു.​എ.​ഇ​യും ത​മ്മി​ൽ ഔ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ത്തി. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഇ​രു​പ​ക്ഷത്തെയും ഔ​ദ്യോ​ഗി​ക സം​ഘം കുവൈത്തിൽ ആ​ദ്യ ച​ർ​ച്ച ന​ട​ത്തി​യ​ത്. ക​രാ​റി​നു​ ശേ​ഷ​മു​ള്ള വി​വി​ധ ത​ല​ത്തി​ലു​ള്ള ബ​ന്ധം ശ​ക്​​ത​മാ​ക്ക​ൽ, ഉ​ഭ​യ​ക​ക്ഷി​സ​ഹ​ക​ര​ണം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലെ ഭാ​വി​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ച​ർ​ച്ച ന​ട​ന്ന​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യ​ത്തോ​ടെ​യു​ള്ള വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കാ​ര്യ​വും ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

സു​ര​ക്ഷ, സ്​​ഥി​ര​ത, വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഗ​ൾ​ഫ്​  രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ന്നി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​വും  ഇ​താ​ണ്. ജി.​സി.​സി ഉ​ച്ച​കോ​ടി​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച സൗ​ദി​ക്ക്​ ഖ​ത്ത​റിന്റെ​യും യു.​എ.​ഇ​യു​ടെ​യും പ്ര​തി​നി​ധി​ക​ൾ ന​ന്ദി  അ​റി​യി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ദ്യ​ച​ർ​ച്ച​ക്ക്​ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ കു​വൈ​ത്തി​നും സം​ഘം ക​ട​പ്പാ​ട്​ അ​റി​യി​ച്ചു. ഗ​ൾ​ഫ്​  ഐ​ക്യ​ത്തി​ന്​ കു​വൈ​ത്ത്​ ന​ട​ത്തു​ന്ന നി​ര​ന്ത​ര​പ​രി​ശ്ര​മ​ങ്ങ​ൾ ഏറെ അ​ഭി​ന​ന്ദ​നീ​യ​മാ​ണ്.  

ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ഖ​ത്ത​റും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബ​ന്ധം പ​ഴ​യ​രൂ​പ​ത്തി​ലേ​ക്ക്​  നീ​ങ്ങു​ക​യാ​ണ്. ഖ​ത്ത​റും ജി.​സി.​സി രാ​ജ്യ​ങ്ങ​ളും ത​മ്മി​ലുള്ള വ്യോ​മ​ഗ​താ​ഗ​ത​വും പ​ഴ​യ രൂ​പ​ത്തി​ലേ​ക്ക്​ വ​രു​ക​യാ​ണ്. യു.​എ.​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ നേ​ര​ത്തേ​തന്നെ പു​ന​രാ​രം​ഭി​ച്ചു ​ക​ഴി​ഞ്ഞു. ദി​വ​സേ​ന ര​ണ്ട്​  വി​മാ​ന​ങ്ങ​ളാ​ണ്​ ദു​ബൈ​യി​ലേ​ക്ക്​ പ​റ​ക്കു​ന്ന​ത്. ജ​നു​വ​രി 26 മു​ത​ൽ ദു​ബൈ​യി​ൽ​നി​ന്ന്​ ദോ​ഹ​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ ഫ്ലൈ ​ദു​ബൈ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. 

ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ യു.​എ.​ഇ സ​മ​യം രാ​വി​ലെ 8.45ന്​ ​വി​മാ​നം പു​റപ്പെ​ട്ട്​ ഖ​ത്ത​ർ സ​മ​യം രാ​വി​ലെ ഒ​മ്പ​തി​ന്​ ദോ​ഹ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തും. നേ​രി​ട്ടു​ള്ള വി​മാ​ന​ത്തിന്റെ യാ​ത്രാ​സ​മ​യം  ഒ​രു​മ​ണി​ക്കൂ​റും 15 മി​നി​റ്റു​മാ​ണ്​. മ​റ്റൊ​രു വി​മാ​നം ദു​ബൈ​യി​ൽ​നി​ന്ന്​ വൈ​കീ​ട്ട്​ 7.45ന്​ ​പു​റ​പ്പെ​ടു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ജ​നു​വ​രി 18ന്​ ​എ​യ​ർ അ​റേ​ബ്യ ഷാ​ർ​ജ​യി​ൽ​നി​ന്ന്​ ദോ​ഹ​യി​ലേ​ക്കു​ള്ള സ​ർ​വി​സ്​ തു​ട​ങ്ങി​യി​രു​ന്നു. ഖ​ത്ത​റിനെ​തി​രാ​യ ഉ​പ​രോ​ധ​ത്തി​നു​  ശേ​ഷം യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഖ​ത്ത​റി​ലേ​ക്കു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന​മാ​യി​രു​ന്നു അ​ത്.

യു.​എ.​ഇ. ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഖ​ത്ത​റി​ലേ​ക്കു​ള്ള വ്യോ​മ​പാ​ത ജ​നു​വ​രി ഒ​മ്പ​തു​മു​ത​ലാ​ണ്​ തു​റ​ന്ന​ത്. യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഖ​ത്ത​റി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വി​സ്​ ആ​ദ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്​ എ​യ​ർ അ​റേ​ബ്യ​യാ​ണ്. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ളും തീ​രു​ക​യാ​ണ്. യു.​എ.​ഇ​യു​മാ​യി ഖ​ത്ത​ർ ന​ട​ത്തു​ന്ന ആ​ശ​യ​വി​നി​മ​യ​ത്തി​ൽ ഏ​റെ  പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി അ​ടു​ത്തി​ടെ പ​റ​ഞ്ഞി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ പ​ര​സ്​​പ​രം സം​സാ​രി​ക്കു​ക​യാ​ണ്​  ച​ർ​ച്ച​യി​ലൂ​ടെ ന​ട​ക്കു​ന്ന​ത്.   

Related News