വരും ദിവസങ്ങളിൽ ഖത്തറിൽ താപനില ഉയരും; വെള്ളിയാഴ്ച കനത്ത ചൂടായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ്

  • 08/03/2021



ദോഹ: വരും ദിവസങ്ങളിൽ ഖത്തറിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്. രാജ്യത്തെ ചില പ്രദേശങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും വെള്ളിയാഴ്ച പകൽ താപനില ഗണ്യമായി ഉയരുമെന്നും കാലവസ്ഥാ വകുപ്പ് പ്രവചിച്ചു. 

ട്വിറ്ററിലൂടെയാണ് കാലാവസ്ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഖത്തറിൽ കാറ്റിന്റെ വേഗത 25 നോട്ട് വരെ ഉയരുമെന്നും തിരമാലകൾ എട്ട് അടി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നത്തെ ദോഹയിലെ താപനില 16 മുതൽ 26 വരെ ഡിഗ്രി സെൽഷ്യസ് ആണ്. 

Related News