ആഗോളതലത്തിൽ മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ വേഗതയിൽ ഒന്നാമതായി ഖത്തർ

  • 10/03/2021

ദോഹ: ആഗോളതലത്തിൽ മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ വേഗതയിൽ ഒന്നാമതായി ഖത്തർ. ഹൂട്ട്‌സ്യൂട്ട് ഓർഗനൈസേഷന്റെ 'ദി ഗ്ലോബൽ സ്‌റ്റേറ്റ് ഓഫ് ഡിജിറ്റൽ 2021' റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഖത്തറിലെ മൊബൈൽ ഫോണുകളിലെ ശരാശരി ഇന്റർനെറ്റ് ഡൗൺലോഡ് വേഗത 178.01 എം.ബി.പി.എസ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആകെ ജനസംഖ്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുനെ നിരക്കിലും ഖത്തറാണ് ഒന്നാമത്. ഖത്തറിലെ 99 ശതമാനം പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ഖത്തറിലെ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ എണ്ണം 28.7 ലക്ഷമാണ്. രാജ്യത്തെ മൊബൈൽ കണക്ഷനുകളുടെ എണ്ണം 46.7 ലക്ഷമായി വർധിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 160.6 ശതമാനമാണ് ഈ വർധനവെന്നും റിപ്പോർട്ടിൽ പറയുന്നു. 

സോഷ്യൽ മീഡിയോ മാനേജ്‌മെന്റിനായുള്ള ആഗോള ഓർഗനൈസേഷനാണ് ഹൂട്ട്‌സ്യൂട്ട് ഓർഗനൈസേഷൻ. ഇന്റർനെറ്റിന്റെയും മൊബൈൽഫോണിന്റെയും സ്ഥിതിവിവരക്കണക്കുകൾ, ഡിജിറ്റലൈസേഷൻ സ്റ്റാറ്റസ് തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തുന്ന റിപ്പോർട്ട് ഇവർ എല്ലാ വർഷവും പുറത്തുവിടാറുണ്ട്. 

Related News