കെ​നി​യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സം: ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു

  • 14/03/2021



ദോ​ഹ: കെ​നി​യ​യി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെൻറും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു. കെ​നി​യ​യി​ലെ കു​ട്ടി​ക​ൾക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കാ​നാണ് കരാർ. യൂ​നി​സെ​ഫ് വ​ഴി​യാ​ണ് സ​ഹാ​യം ല​ഭ്യ​മാ​കു​ക. ധാ​ര​ണാ​പ​ത്രം പ്ര​കാ​രം ര​ണ്ട​ര ല​ക്ഷം വി​ദ്യാ​ർഥി​ക​ൾക്കാ​ണ് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ല​ഭ്യ​മാ​കു​ക. 

ന​ഗ​ര​ങ്ങ​ളി​ലെ പാ​ർശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾക്കും അ​നൗ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർക്കും ഉ​ൾപ്പെ​ടെ സ​ഹാ​യം എ​ത്തി​ച്ചേ​രും. അ​ധ്യാ​പ​ക​രു​ടെ ശേ​ഷി വ​ർധി​പ്പി​ക്കു​ക, ക്ലാ​സ് മു​റി​ക​ൾ പു​തു​ക്കി​പ്പ​ണി​യു​ക, ശൗ​ചാ​ല​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്തു​ക, എ​ല്ലാ കു​ട്ടി​ക​ൾക്കും തു​ല്യ​മാ​യ വി​ദ്യാ​ഭ്യാ​സ​അ​വ​കാ​ശം ല​ഭ്യ​മാ​ക്കു​ക, വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന പ്ര​വേ​ശം മെ​ച്ച​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഗു​ണ​നി​ല​വാ​ര​മു​ള്ള അ​ധ്യാ​പ​ന​വും പ​ഠ​ന​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

Related News