സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ തി​രി​ച്ച​ടി​യായി ബ​ഹ്​​റൈ​ൻ ഓൺ അ​റൈ​വ​ൽ വി​സ​ക്ക്​ നി​യ​ന്ത്ര​ണം

  • 20/03/2021

മ​സ്​​ക​ത്ത്​: സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ തി​രി​ച്ച​ടി​യായി ബ​ഹ്​​റൈ​ൻ ഓൺ അ​റൈ​വ​ൽ വി​സ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​. ഒ​മാ​നി​ൽ ക്വാ​റ​ൻ​റീ​ന്​ ശേ​ഷം ബ​ഹ്​​റൈ​നി​ലേ​ക്ക്​ പോയി അ​വി​ടെ​നി​ന്ന്​ റോ​ഡ്​ മാ​ർ​ഗം സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന​തി​നു​ള്ള വ​ഴി​യാ​ണ്​ അ​ട​ഞ്ഞ​ത്. ഒ​മാ​നി​ൽ​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ ഉ​യ​ർ​ന്ന നി​ര​ക്കാ​ണു​ള്ള​ത്. കു​ടും​ബ​സ​മേ​ത​വും മ​റ്റും പോ​കു​ന്ന​വ​ർ​ക്ക്​ ബ​ഹ്​​റൈ​നി​ൽ ഇ​റ​ങ്ങി​യ ശേ​ഷം റോ​ഡ്​ മാ​ർ​ഗം പോ​കു​ന്ന​താ​യി​രു​ന്നു ലാ​ഭ​ക​രം. നി​ര​വ​ധി പേ​ർ ഈ ​മാ​ർ​ഗം വി​നി​യോ​ഗി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ്​ ബ​ഹ്​​റൈ​ൻ ഓൺ അ​റൈ​വ​ൽ വി​സ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഉ​ന്ന​ത പ്ര​ഫ​ഷ​ൻ ഉ​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ് ഓൺ  അ​റൈ​വ​ൽ വി​സ അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. ​ദു​ബൈ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​ൻ വ​ഴി സൗ​ദി​​യി​ലേ​ക്ക്​ പോ​കാ​നെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. 

മൂ​ന്ന്​ ദി​വ​സ​ത്തോ​ളം മ​നാ​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ങ്ങി​യ ശേ​ഷ​മാ​ണ്​ ഇ​വ​ർ തി​രി​ച്ച്‌​ ദു​ബൈ​യി​ലെ​ത്തി​യ​ത്. ഇ​വ​ർ പി​ന്നീ​ട്​ കേ​ര​ള​ത്തി​ലേ​ക്ക്​ മ​ട​ങ്ങി. വെ​ള്ളി​യാ​ഴ്​​ച ബ​ഹ്​​റൈ​ൻ വ​ഴി സൗ​ദി​യി​ലേ​ക്ക്​ പോ​കാ​ൻ എ​ത്തി​യ കു​ടും​ബ​ത്തി​ന്​ മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ്​ യാ​ത്രാ​നു​മ​തി ല​ഭി​ച്ച​ത്.

Related News