തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ശ​ക്​​ത​മാ​യ സാ​ന്നി​ധ്യ​മാ​യി വ​നി​ത​ക​ൾ

  • 21/03/2021


മ​നാ​മ: ബ​ഹ്​​റൈ​നി​ലെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ പ​കു​തി​യോ​ളം വ​നി​ത​ക​ൾ. ആ​ഗോ​ള ശ​രാ​ശ​രി​യേ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. 49 ശ​ത​മാ​ന​മാ​ണ്​ രാ​ജ്യ​ത്തെ തൊ​ഴി​ൽ ​മേ​ഖ​ല​യി​ൽ സ്​​ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മെ​ന്ന്​ സ്​​ത്രീ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സു​പ്രീം കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹ​ല അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു. ആ​തേ​സ​മ​യം, ആ​ഗോ​ള ശ​രാ​ശ​രി 47 ശ​ത​മാ​ന​മാ​ണ്.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്​ പ​ദ​വി​ക​ളി​ലു​ള്ള ബ​ഹ്​​റൈ​ൻ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം 46 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇ​ത്​ 34 ശ​ത​മാ​ന​മാ​ണ്. സ്വ​കാ​ര്യ ക​മ്ബ​നി​ക​ളു​ടെ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​ൽ 17 ശ​ത​മാ​ന​മാ​ണ്​ സ്​​ത്രീ​ക​ളു​ടെ പ്രാ​തി​നി​ധ്യം.

സ്​​ത്രീ പ​ദ​വി സം​ബ​ന്ധി​ച്ച യു.​എ​ൻ ക​മീ​ഷ​െൻറ 65ാമ​ത്​ സെ​ഷ​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ജീ​വി​ത​ത്തി​ൽ സ്​​ത്രീ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഹ​ല അ​ൽ അ​ൻ​സാ​രി. ​രാ​ജ്യ​ത്ത്​ സ്​​ത്രീ മു​ന്നേ​റ്റ​ത്തി​ന്​ പി​ന്തു​ണ ന​ൽ​കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ഏ​റെ പു​രോ​ഗ​തി​യു​ണ്ടാ​ക്കി​യ​താ​യി അ​വ​ർ പ​റ​ഞ്ഞു. ര​ണ്ടു​ ദ​ശാ​ബ്​​ദം മുൻമ്പാ​രം​ഭി​ച്ച ദേ​ശീ​യ പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. രാ​ഷ്​​ട്രീ​യ ജീ​വി​ത​ത്തി​ലും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന മേ​ഖ​ല​ക​ളി​ലും സ്​​ത്രീ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ഉന്നലെന്നും അ​വ​ർ പ​റ​ഞ്ഞു.

Related News