ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ; ബഹ്റൈനിൽ ഇസ്രായേലിന്റെ രഹസ്യ എംബസി ‌ 11 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

  • 24/10/2020

മനാമ: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആക്‌സിയോസ്.കോം റിപ്പോര്‍ട്ടര്‍ ബരാക് രാവിഡി.  11 വര്‍ഷമായി ബഹ്റൈനിൽ ഇസ്രായേലിന്റെ രഹസ്യ എംബസി പ്രവര്‍ത്തിക്കുന്നുവെന്ന്  രാക് രാവിഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 
ബഹ്റൈൻ തലസ്ഥാനമായ മനാമയിയിലാണ് 11 വര്‍ഷമായി ഇസ്രായേല്‍ രഹസ്യ എംബസി നടത്തിവരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 'സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്മെന്റ്' എന്ന പേരില്‍ ഒരു കമ്പനി വഴിയാണ് രഹസ്യ എംബസി തുടങ്ങുന്നത്. 2009 ജൂലൈ 13നാണ് ബഹ്റൈനിൽ ഈ കമ്പനി രജിസ്റ്റർ ചെയ്യുന്നത്. മാര്‍ക്കറ്റിങ്, വാണിജ്യ പ്രമോഷന്‍, നിക്ഷേപസേവനങ്ങള്‍ തുടങ്ങിയവയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. 2013 ല്‍ കമ്പനിയുടെ പേര് മാറ്റിയിരുന്നു. ഗള്‍ഫിലെ എണ്ണ ഇതര നിക്ഷേപങ്ങളില്‍ താല്‍പ്പര്യമുള്ള പാശ്ചാത്യകമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നുവെന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ വിശദീകരിക്കുന്നത്. 

ഇരട്ടപൗരത്വമുള്ള ഇസ്രായേലി നയതന്ത്രജ്ഞര്‍ മാത്രമായിരുന്നു കമ്പനിയിലെ ജീവനക്കാര്‍. പൊതുരേഖകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഓഹരിയുടമകളിലൊരാളായ ബ്രെറ്റ് ജോനാഥന്‍ മില്ലര്‍ ദക്ഷിണാഫ്രിക്കക്കാരനാണ്.  മറ്റൊരു വിദേശ ഓഹരി ഉടമ ബെല്‍ജിയന്‍ പൗരനായ ഇദോ മൊയ്ദ് ആയിരുന്നു. അദ്ദേഹം ഇപ്പോള്‍ വിദേശകാര്യമന്ത്രാലയത്തില്‍ സൈബര്‍ കോ-ഓഡിനേറ്ററായി സേവനമനുഷ്ഠിക്കുന്നു.

Related News