ബഹ്റൈനിൽ കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി അധികൃതർ

  • 03/11/2020

ബഹ്റൈനിൽ ആരോഗ്യപ്രവർത്തകർക്ക് അടിയന്തര ഘട്ടങ്ങളിൽ കൊവിഡ് വാക്സിൻ നൽകാൻ അനുമതി നൽകി.  ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയ്ക്ക് പിന്നാലെ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമാണ് ബഹ്റൈൻ.  ആബുദാബി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ  സ്ഥാപനം ഗ്രൂപ്പ് 42 എന്നിവർ ചേർന്ന് നടത്തുന്ന കൊവിഡ് വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ബഹ്റൈനിൽ അവസാനിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. 

7700 പേരാണ് ബഹ്റൈനിൽ വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായത്.
പരീക്ഷണം വിജയകരമായ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകർക്ക് അടിയന്തരഘട്ടങ്ങളിൽ ഇതേ വാക്സിൻ നൽകാമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഫയേഖാ ബിൻത് സഈദ് അൽ സാലേ അറിയിച്ചു. യുഎഇ, ബഹ്റൈൻ, ഈജിപ്ത്, ജോർദ്ദാൻ എന്നീ രാജ്യങ്ങളിലാണ് ചൈനയുടെ സഹകരണത്തോടെയുള്ള വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്.

Related News