ബഹ്റൈനില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ സര്‍വ്വീസുമായി എമിറേറ്റ്സ്

  • 07/11/2020

ബഹ്റൈനില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ സര്‍വ്വീസുമായി എമിറേറ്റ്സ്. ദുബായ് വഴിയുള്ള കണക്ഷന്‍ ഫ്ളൈറ്റില്‍ കുറഞ്ഞ ചെലവില്‍ ബഹ്റൈനിലെത്താന്‍ ഇനി സാധിക്കും. 100 മുതല്‍ 125 ദിനാര്‍ വരെയാണ് യാത്രാനിരക്ക്. ദുബായിലേക്ക് വിസിറ്റ് വിസയോ ട്രാന്‍സിറ്റ് വിസയോ എടുക്കാതെ തന്നെ നേരിട്ട് ബഹ്റൈനിലേക്കെത്താന്‍ കുറഞ്ഞ ചെലവില്‍ ടിക്കറ്റ് എടുക്കാമെന്ന സൗകര്യം എമിറേറ്റ്സ് സര്‍വ്വീസിലുണ്ട്.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും സര്‍വ്വീസുകളുണ്ട്. വരും ആഴ്ചകളില്‍ കൂടുതല്‍ സര്‍വ്വീസുകളുണ്ടാകുമെന്നാണ് സൂചന. ഈ വിമാനങ്ങളില്‍ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ 96 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി റിസല്‍ട്ട് കയ്യില്‍ കരുതണമെന്ന വ്യവസ്ഥയാണുള്ളത്.

Related News