നാലാം തവണയും കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചു; റസ്റ്റോറന്റ് ഉടമയ്‍ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

  • 30/03/2021



മനാമ: നാലാം തവണയും കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച ഒരു റസ്റ്റോറന്റ് ഉടമയ്‍ക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമായി ബഹ്റൈൻ പ്രോസിക്യൂഷൻ. ഇയാൾക്ക് ആറ് വർഷം ജയിൽ ശിക്ഷയും 60,000 ബഹ്റൈൻ ദിനാർ (5.85 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയും വിധിക്കണമെന്നാണ് കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

തന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിൽ നിയന്ത്രണങ്ങൾ ലംഘിച്ച് മുപ്പതിലധികം പേരെ പ്രവേശിപ്പിച്ചതാണ് നിയമനടപടിക്ക് കാരണമായത്. നാല് തവണ ഇയാൾ നിയമലംഘനം ആവർത്തിക്കുകയും ചെയ്‍തു. തനിക്ക് ഉപഭോക്താക്കളെ നിയന്ത്രിക്കാൻ സാധിച്ചില്ലെന്നായിരുന്നു ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കേസിൽ വാദം കേട്ട കോടതി നടപടികൾ ബുധനാഴ്‍ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണിപ്പോൾ.

Related News