സു​സ്ഥി​ര ഊ​ർജ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വെ​ച്ച്‌​ അ​ന്താ​രാ​ഷ്​​ട്ര ഫോ​റം വിജകരമായി സ​മാ​പി​ച്ചു

  • 31/03/2021

മ​നാ​മ: സു​സ്ഥി​ര ഊ​ർജ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വെ​ച്ച്‌​ അ​ന്താ​രാ​ഷ്​​ട്ര ഫോ​റം സ​മാ​പി​ച്ചു. ഒ​ന്നാം സു​സ്ഥി​ര ഊ​ർജ ഫോ​റം വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ച​തിന്റെ സ​ന്തോ​ഷം പ​ങ്കു​വെ​ക്കാ​ൻ സം​ഘാ​ട​ക​ർ സു​സ്ഥി​ര ഊ​ർജ അ​തോ​റി​റ്റി ചെ​യ​ർമാ​ൻ ഡോ. ​അ​ബ്​​ദു​ൽ ഹു​സൈ​ൻ ബി​ൻ അ​ലി മി​ർസ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. 

സം​ഘാ​ട​ക സ​മി​തി ചെ​യ​ർമാ​ൻ ഫു​ആ​ദ് അ​ശ്ശൈ​ഖ്, സ​മ്മേ​ള​ന ഡ​യ​റ​ക്​​ട​റും ബ​ഹ്റൈ​ൻ എ​ൻ​ജി​നീ​യേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർമാ​നു​മാ​യ ഡോ. ​ഹൈ​ഥം അ​ൽ ഖ​ഹ്താ​നി, അ​സോ​സി​യേ​ഷ​ൻ അം​ഗം ജ​മീ​ൽ അ​ൽ അ​ല​വി എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര ഫോ​റ​ത്തി​ൽ 900ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത​താ​യി ഫു​ആ​ദ് അ​ശ്ശൈ​ഖ് അ​റി​യി​ച്ചു. 

ബ​ഹ്റൈ​ൻ എ​ൻ​ജി​നീ​യേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ, ബ​ഹ്റൈ​നി​ലെ യു.​എ​ൻ ഡെ​വ​ല​പ്മെൻറ് പ്രോ​ഗ്രാം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്‌ സു​സ്ഥി​ര ഊ​ർ​ജ അ​തോ​റി​റ്റി​യാ​ണ് ഫോ​റം സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ഫോ​റം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ വി​ല​യി​രു​ത്തി. സൗ​രോ​ർ​ജ മേ​ഖ​ല കൂ​ടു​ത​ൽ പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ രം​ഗ​ത്തു​വ​രു​ന്ന​ത് ശു​ഭ​സൂ​ച​ക​മാ​ണ്. 40 രാ​ഷ്​​ട്ര​ങ്ങ​ളി​ൽനി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത ഫോ​റ​ത്തി​ൽ 12 രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന്​ 30 പ്ര​ഭാ​ഷ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Related News