ഖത്തറിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യത

  • 11/04/2021

ഖത്തറിൽ മറ്റന്നാൾ മുതൽ ആകാശത്ത് കാർമേഘങ്ങളുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും ‘അൽ അർസാദ്’ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്ത് ചൊവ്വ മുതൽ വ്യാഴം വരെ കടൽ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രകടമായ ഭാഗമാണെന്നും അധികൃതർ ട്വിറ്ററിൽ കുറിച്ചു.

Related News