ഖത്തർ നാഷനൽ ലൈബ്രറി ഇന്ന് മുതൽ തുറക്കില്ല

  • 11/04/2021

ദോഹ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തർ നാഷനൽ ലൈബ്രറി ഞായറാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടക്കുമെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ വായനയ്ക്ക് ഖത്തർ ഡിജിറ്റൽ ലൈബ്രറിയും ഡിജിറ്റൽ റെപോസിറ്ററിയും ലഭ്യമാവും. താഴെ പറയുന്ന സേവനങ്ങളും ഓൺലൈനിൽ ലഭിക്കും.

1. ഇവന്റുകൾ

2. മെമ്ബർഷിപ്പ് രജിസ്ട്രേഷനും പുതുക്കലും

3. റിസർച്ച്‌ കൺസൾട്ടേഷൻ

4. റൈറ്റിംഗ് കൺസൾട്ടേഷൻ

5. ആസ്‌ക് യുവർ ലൈബ്രേറിയൻസ്

5. ഹെറിറ്റേജ് ലൈബ്രറി റഫറൻസ് സേവനങ്ങൾ (അപേക്ഷ ഇമെയിൽ വഴി)

6. ചിൽഡ്രൻസ് ലൈബ്രറി വെർച്വൽ ടൂർ

7. ബൂക്ക് മാച്ച്‌

8. ഇന്റർ ലെന്റിംഗ് ആന്റ് ഡോക്യുമെന്റ് സപ്ലൈ

9. പുസ്തകം പുതുക്കലിനുള്ള അന്വേഷണം (ഇമെയിൽ വഴി)

നിലവിൽ ലൈബ്രറിയിൽ നിന്ന് എടുത്തിട്ടുള്ള പുസ്തകങ്ങൾ ലൈബ്രറിയുടെ പ്രധാന കവാടത്തിലുള്ള പെട്ടിയിൽ രാവിലെ ഏഴു മണി മുതൽ രാത്രി 10 മണി വരെ നിക്ഷേപിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

Related News