7 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് ഖത്തറിലേക്ക് പ്രവേശനാനുമതി

  • 17/04/2021

ദോഹ: കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശക്തമായ നടപടി ക്രമങ്ങൾക്കിടയിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് പ്രവേശന അനുമതി നൽകി ഖത്തർ. ഫിലിപ്പൈൻസ്, ഇന്ത്യ, ശ്രീലങ്ക, കെനിയ, എത്യോപ്യ, ബംഗ്ലാദേശ്, എറിട്രിയ എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അനുമതി. ഈ രാജ്യങ്ങളിൽ നിന്നുള്ളവരെ ഗാർഹിക തൊഴിലാളികളായി നിയമിക്കാനാണ് അനുമതി.

കൊവിഡ് മഹാമാരിയെ തുടർന്ന് താത്ക്കാലികമായി കുടിയേറ്റ തൊഴിലാളികളുടെ നിയമനം നിർത്തിവെച്ച ശേഷം തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ തുടങ്ങുന്നതായി ഖത്തറിലെ ഭരണ വികസന മന്ത്രാലയം കഴിഞ്ഞ നവംബറിൽ അറിയിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സംസ്ഥാന കമ്മിറ്റിയുടെ യാത്രയും തിരിച്ചുമുള്ള നിബന്ധനകൾ അനുസരിച്ചായിരിക്കുമെന്ന് ലേബർ എൻട്രി പോളിസി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച രാജ്യത്തെ കൊവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ജോലിസ്ഥലങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനശേഷി 50 ശതമാനമായി കുറച്ചിരുന്നു. സൈനിക, സുരക്ഷാ, ആരോഗ്യ മേഖലകളിൽ ഈ നിയന്ത്രണം ബാധകമല്ല. സിനിമകൾ, തീയറ്ററുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, മ്യൂസിയം, പബ്ലിക് ലൈബ്രറികൾ എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Related News