വാക്സിനേഷൻ വിജയം; കൊവിഡ്‌ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഖത്തർ

  • 01/05/2021

ദോഹ: കൊവിഡ് വ്യാപനത്തെ തുടർന്ന് ആരോഗ്യ മേഖലയിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഖത്തർ. വാക്‌സിനേഷൻ പ്രചാരണം രാജ്യത്ത് വേഗത കൈവരിക്കുന്നതിനാൽ അടിയന്തരമല്ലാത്ത സേവനങ്ങൾ നൽകുന്നത് ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ പുനഃരാരംഭിച്ചു.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി രാജ്യത്ത് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളെ അടിയന്തരമല്ലാത്ത സേവനങ്ങൾ നൽകുന്നതിൽ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ മാസം സ്വകാര്യ ആരോഗ്യ മേഖലയിൽ അടിയന്തരമല്ലാത്ത എല്ലാ സേവനങ്ങളും താത്ക്കാലികമായി നിർത്തിവെയ്ക്കാൻ ഖത്തർ സർക്കാർ ഉത്തരവിട്ടിരുന്നു. 

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആധുനിക ആശയവിനിമയ രീതികളിലൂടെ ചില സേവനങ്ങൾ നൽകി. പരമാവധി 50 ശതമാനം പ്രവർത്തനശേഷിയോടെ ഈ കേന്ദ്രങ്ങൾ പുനഃരാരംഭിക്കുമെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച മുതലാണ് ഈ കേന്ദ്രങ്ങൾ പുനഃരാരംഭിച്ചത്

Related News