എയർ ഇന്ത്യപൂർണ്ണമായും വിൽക്കും.

  • 04/03/2020

ഡൽഹി : ഇന്ത്യക്കാർക്കോ വിദേശ ഇന്ത്യക്കാർക്കോ അവരുടെ സംരംഭങ്ങൾക്കോ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനത്തിനാണ്അംഗീകാരം നൽകിയത്. എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താൽപര്യമുള്ളവരോട് മാർച്ച് 17 ന് മുൻപ് രേഖകൾ സമർപ്പിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.രാജ്യം കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നൂറ് ശതമാനം ഓഹരികളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള അറ്റകൈ പ്രയോഗമാണ് ഇന്നത്തെ തീരുമാനം.

Related News