കൊറോണ, അവധി കഴിഞ് സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ മന്ത്രാലയം ചർച്ച ചെയ്തു.

  • 05/03/2020

കുവൈറ്റ് : വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കൗൺസിൽ ഓഫ് അണ്ടർസെക്രട്ടറിമാർ വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. സൗദ് അൽ ഹർബിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വൈറസ് വ്യാപനത്തിനെതിരായി രണ്ടാഴ്ചത്തേക്ക് അടച്ച സ്കൂളുകൾ തുറക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളും തയ്യാറെടുപ്പുകളും പുതിയ കൊറോണ വൈറസ് പടരുന്നതിനെ പ്രതിരോധിക്കാനുമുള്ള നടപടികളും ചർച്ച ചെയ്തു. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സ്കൂളുകളിലെ പ്രഭാത സമ്മേളനം റദ്ദാക്കുക, സ്കൂൾ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ ഒത്തുചേരലുകൾ എന്നിവ ക്രോഡീകരിക്കുക, അവരുടെ സുരക്ഷയ്ക്കായി കാന്റീനുകളിൽ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക എന്നിവ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന നിരവധി തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. പ്രാഥമിക പരിശോധക്കായി സ്കൂളുകളിലേക്ക് തെർമൽ ടെസ്റ്ററുകൾ നൽകാനും തീരുമാനമായി . ശുചിത്വ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കാനും , എല്ലാ ക്ലാസ് മുറികളും അണുവിമുക്തവുമാക്കാൻ വേണ്ട നടപടികൾ, എടുക്കുകയും നിരീക്ഷിക്കാൻ ഒരു സമിതിയെ ഏർപ്പെടുത്താനും നിർദ്ദേശിച്ചു.

Related News