ദി ​വേ​ൾഡ് ഹെ​ൽത്ത് അ​സം​ബ്ലി​യു​ടെ പു​തി​യ ഉ​പാ​ധ്യ​ക്ഷ​യാ​യി ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രി

  • 25/05/2021

ദോ​ഹ: ദി ​വേ​ൾഡ് ഹെ​ൽത്ത് അ​സം​ബ്ലി​യു​ടെ പു​തി​യ ഉ​പാ​ധ്യ​ക്ഷ​യാ​യി ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ​കു​വാ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യാ​യ വേ​ൾഡ് ഹെ​ൽത്ത് ഓ​ർഗ​നൈ​സേ​ഷ​ന്റെ (ഡ​ബ്ല്യൂ.​എ​ച്ച്‌.​ഒ) ഉ​ന്ന​താ​ധി​കാ​ര സ​മി​തീയാണ് ഡ​ബ്ല്യൂ.​എ​ച്ച്‌.​ഒ. ലോ​ക ആ​രോ​ഗ്യ അ​സം​ബ്ലി​യു​ടെ എ​ഴു​പ​ത്തി​നാ​ലാ​മ​ത് സെ​ഷ​നി​ലാ​യി​രു​ന്നു തീ​രു​മാ​നം. 

ഡ​ബ്ല്യൂ.​എ​ച്ച്‌.​ഒ​യു​ടെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന ഉ​ന്ന​ത സ​മി​തി​യാ​ണ് ദി ​വേ​ൾഡ് ഹെ​ൽത്ത് അ​സം​ബ്ലി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ന​യ​രൂ​പ​വ​ത്​​ക​ര​ണം, ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നെ നി​യ​മി​ക്ക​ൽ, സാ​മ്പ​ത്തി​ക ന​യ​രൂ​പ​വ​ത്​​ക​ര​ണം തു​ട​ങ്ങി​യ ചു​ത​മ​ല​ക​ൾ നി​ർവ​ഹി​ക്കു​ന്ന സ​മി​തി വ​ർഷ​ത്തി​ൽ ഒ​രി​ക്ക​ലാ​ണ് വി​പു​ല​മാ​യി സ​മ്മേ​ളി​ക്കു​ക.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള​വ​ർ സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. മേ​യ് 24ന് ​വി​ഡി​യോ കോ​ൺഫ​റ​ൻസ് മു​ഖേ​ന ആ​രം​ഭി​ച്ച അ​സം​ബ്ലി ജൂ​ൺ ഒ​ന്നു​വ​രെ തു​ട​രും. ഡോ. ​ഹ​നാ​ൻ അ​ൽ​കു​വാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഖ​ത്ത​ർ സം​ഘം അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ജൂ​ൺ ര​ണ്ടി​ന് ചേ​രു​ന്ന ഡ​ബ്ല്യൂ.​എ​ച്ച്‌.​ഒ​യു​ടെ 149ാം എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർഡ് യോ​ഗ​ത്തി​ലും ഖ​ത്ത​ർ സം​ഘം പ​ങ്കെ​ടു​ക്കും. കോ​വി​ഡ് മ​ഹാ​മാ​രി​യെ ഒ​രു​മി​ച്ച്‌ അ​തി​ജീ​വി​ക്കാ​നും പ്ര​തി​രോ​ധ​ത്തി​നു​ള്ള പു​തി​യ മാ​ർഗ​ങ്ങ​ൾ തേ​ടാ​നു​മു​ള്ള വ​ഴി​ക​ൾ പ്ര​മേ​യ​മാ​ക്കി​യാ​ണ് ലോ​കാ​രോ​ഗ്യ അ​സം​ബ്ലി​യു​ടെ ഈ ​വ​ർഷ​ത്തെ സെ​ഷ​ൻ ആ​രം​ഭി​ച്ച​ത്.

Related News