ഖത്തറിൽ ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം

  • 21/06/2021

കടുത്ത വേനൽച്ചൂടിൻറെ പശ്ചാത്തലത്തിൽ ഖത്തറിൽ ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം. വൈകീട്ട് നാല് മുതൽ 11 മണിവരെയാണ് പുതുക്കിയ സമയം. രാത്രി 10 മണി വരെ പ്രവേശിക്കാം.

പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് സമയത്തിൽ മാറ്റം വരുത്തിയതെന്നും ഇതിനകം 2,39,765 പേർ കോവിഡ് പരിശോധന നടത്തിയതായും പിഎച്ച്‌സിസി അറിയിച്ചു.

Related News