കുവൈത്തിൽ 'കൊവിഡിന്‍റെ ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വിഭാഗം സജ്ജം'

  • 24/06/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് എത്തിയ സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ ഉയരുമ്പോള്‍ രാജ്യത്തെ ഏറ്റവും മോശകരമായ അവസ്ഥയും കൈകാര്യം ചെയ്യാന്‍ ആരോഗ്യ വിഭാഗം തയാറെടുക്കണമെന്ന് വിലയിരുത്തല്‍. 

ഏത് സാഹചര്യവും നേരിടാനും കേസുകള്‍ കൂടിയാല്‍ കൈകാര്യം ചെയ്യാനും സജ്ജമാണെന്നാണ് ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കുന്നത്. വൈറസിന്‍റെ വ്യാപനത്തെ പിടിച്ച് നിര്‍ത്താന്‍ വാക്സിനേഷന്‍ കൊണ്ട് മാത്രമേ സാധിക്കൂ. 

എല്ലാവരും ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കണം. വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ വീടിന് പുറത്തിറങ്ങാൻ  പാടുള്ളൂ. സാഹചര്യത്തിന് അനുസരിച്ച് കൊവിഡ് രോഗികള്‍ക്കായുള്ള വാര്‍ഡുകളും തീവ്രപരിചരണം നല്‍കാനുള്ള സംവിധാനങ്ങളും വര്‍ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News