പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിച്ചു.

  • 24/06/2021

കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങി പോയ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജൂലൈ നാലിന് മുമ്പായി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രണ്ടാം ഘട്ട പരീക്ഷകള്‍ക്കായി എത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. 

എല്ലാ ആരോഗ്യ മുന്‍കരുതലുകളും പാലിച്ച് പന്ത്രണ്ടാം ഗ്രേഡ് പരീക്ഷകള്‍ക്കായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനാകും. 

ഇത് സംബന്ധിച്ച് മെയ് 24ന് വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ കത്ത് കൊവിഡിനെ നേരിടുന്ന മന്ത്രിതല കമ്മിറ്റി അവലോകനം ചെയ്തു. ഇതിന് ശേഷമാണ് വിദ്യാര്‍ത്ഥികളുടെ തിരിച്ചുവരവിനായി ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തത്.

Related News