കഴിഞ്ഞ വര്‍ഷം കുവൈത്തിലുണ്ടായത് 5,932 വിവാഹമോചന കേസുകള്‍.

  • 24/06/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി പിടിമുറുക്കിയ 2020ല്‍ കുവൈത്തിലുണ്ടായത് 5,932 വിവാഹമോചന കേസുകള്‍. അതില്‍ 3,953 കേസുകളും സ്വദേശികളായ  ഭര്‍ത്താവും ഭാര്യയും തമ്മിലുള്ളതാണ്. 708 കേസുകള്‍ സ്വദേശി  ഭര്‍ത്താവും വിദേശിയായ  ഭാര്യയും തമ്മിലാണ്.

സ്വദേശി ആയ ഭാര്യയും വിദേശിയായ ഭർത്താവും ഉള്‍പ്പെടുന്ന 341 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ബഹുഭാര്യത്വം അവസാനിപ്പിക്കാന്‍ മഹാമാരിക്ക് പോലും സാധിച്ചിട്ടില്ലെന്നുള്ളതാണ് കണക്കുകള്‍ കാണിക്കുന്നത്. 

അത്തരം 650 സംഭവങ്ങളാണ് 2020ല്‍ കുവൈത്തിലുണ്ടായത്. 584 കുവൈത്തികള്‍ രണ്ടാം വിവാഹം കഴിച്ചു. 61 പേര്‍ മൂന്നാം വിവാഹവും അഞ്ച് കുവൈത്തികള്‍ നാലാം വിവാഹവും കഴിച്ചു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. 

13,071 വിവാഹങ്ങളാണ് 2020ല്‍ കുവൈത്തില്‍ നടന്നത്. അതില്‍ 10,774ലും സ്വദേശിയായ ഭര്‍ത്താവാണ്. 2297 എണ്ണത്തില്‍ ഭര്‍ത്താവ് വിദേശിയാണ്. 

Related News