കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്; പച്ച ,മഞ്ഞ സ്റ്റാറ്റസ് ഉള്ളവരെ അനുവദിക്കും

  • 25/06/2021

കുവൈത്ത് സിറ്റി : രാജ്യത്തെ  മാ​ളു​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ഹെ​ൽ​ത്ത്​​ ക്ല​ബു​ക​ൾ, സ​ലൂ​ണു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കുവൈത്ത് മൊബൈല്‍ ഐഡിയില്‍ പച്ച ,മഞ്ഞ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ഡോസ് പൂർത്തിയാക്കിയ ആളുകൾ പച്ച നിറത്തിലും പതിനാല് ദിവസത്തിനുള്ളില്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ചവർക്കും  മഞ്ഞ നിറത്തിലായിരിക്കും സ്റ്റാറ്റസ്‌ പ്രദര്‍ശിപ്പിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു . വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്ക് ചുവന്ന നിറമായിരിക്കും ആപ്പില്‍ കാണിക്കുക. ആരോഗ്യ വകുപ്പിന്‍റെ ഇമ്മ്യൂണ്‍ ആപ്പ് വഴിയും പ്രവേശനം അനുവദിക്കും. അതിനിടെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രത്യേക ഇളവ് നല്‍കിയ  വിഭാഗങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച​യി​ലെ മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശ​ന വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ച​ത്. ഉ​ത്ത​ര​വ്​ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ സൈന്യത്തിന്‍റെ സഹായവും അധികൃതര്‍ തേടിയിട്ടുണ്ട്. രാജ്യത്ത് ഡെല്‍റ്റ വേരിയന്റ് കണ്ടെത്തിയതും സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ കൂ​ടി​വ​രു​ന്ന​തുമാണ് പുതിയ നീക്കത്തിന് കാരണമെന്ന് വിലയിരുത്തുന്നു. ഞാ​യ​റാ​ഴ്​​ച മു​ത​ലാണ് പുതിയ തീരുമാനം നടപ്പിലാക്കുക. 

Related News