ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ സാക്ഷ്യപ്പെടുത്തല്‍ ഓഫിസ് വെസ്റ്റ് ബെയിലേക്ക് മാറുന്നു

  • 27/06/2021


ദോഹ: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് തുല്യതാ സാക്ഷ്യപ്പെടുത്തല്‍ ഓഫിസ് മാറുന്നു. മിനിസ്ട്രി ഓഫ് എജുക്കേഷന്‍ ആ്ന്റ് ഹയര്‍ എജുക്കേഷന്‍ ട്വിറ്ററിലൂടെയാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്. 

യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ തുല്യതാ സാക്ഷ്യപ്പെടുത്തുന്ന സി റിങ്ങ് റോഡിലെ ഓഫിസാണ് വെസ്റ്റ് ബെയിലെ എം.ഒ ഇ.എച്ചിലെ എട്ടാംനിലയിലേക്ക് മാറുന്നത്.

ജൂലൈ നാലുമുതല്‍ ഇവിടെ നിന്നും പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാവും. നേരത്തെ അപ്രൂവല്‍ ലഭിച്ചിട്ടുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ലഭിക്കും.

Related News