കൊവിഡ് പ്രതിസന്ധി; കുവൈത്തില്‍ 61,000 അപ്പാര്‍ട്ട്മെന്‍റുകൾ ഒഴിഞ്ഞുകിടക്കുന്നു.

  • 30/06/2021

കുവൈത്ത് സിറ്റി: ഇന്‍വെസ്റ്റ്മെന്‍റ്  സെക്ടറിലെ ഒക്യുപൻസി നിരക്ക് 84.6 ശതമാനത്തിലെത്തിയതായി റിയൽ എസ്റ്റേറ്റ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലെ കണക്കുപ്രകാരമാണിത്. കുവൈത്തില്‍ 61,000 അപ്പാര്‍ട്ട്മെന്‍റുകളാണ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത്. 

താമസമുള്ള അപ്പാര്‍ട്ട്മെന്‍റുകളുടെ എണ്ണം 335,100 ആണ്, അതായത് 84.6 ശതമാനം. കൊവിഡ് പ്രതിസന്ധി കാലത്ത് അപ്പാര്‍ട്ട്മെന്‍റുകളുടെ വാടകയില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടായി. ഇന്‍വെസ്റ്റ്മെന്‍റ്  സെക്ടറില്‍ ജോലികളില്‍ 2022ല്‍ 82 ശതമാനമായി കുറയും. 2024ല്‍ ഇത് 85 ശതമാനമായി കൂടും. 

കുവൈത്തില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ അഞ്ച് ശതമാനം കുറവ് വരുമെന്നാണ് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നത്. ഒപ്പം 2024ലെ ശരാശരി വാടക 2020ലെ അവസ്ഥയിലേക്ക് എത്തുമെന്നും എന്നാല്‍ 2019നെക്കാള്‍ കുറവാകുമെന്നും അസോസിയേഷന്‍ കണക്കുകൂട്ടുന്നു. വാര്‍ത്താ സമ്മേളനത്തില്‍ റിയല്‍ എസ്റ്റേറ്റ് ഗൈഡിന്‍റെ പുതിയ പതിപ്പ് പ്രകാശനവും നടന്നു.

Related News