ഗർഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണെന്ന് ആരോഗ്യ അധികൃതര്‍.

  • 30/06/2021

കുവൈത്ത് സിറ്റി : ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ കമ്മിറ്റി അംഗം ഡോ. ​​ഖാലിദ് അൽ സയീദ് വ്യക്തമാക്കി. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം അധികൃതര്‍ക്ക് നല്‍കിയതായും കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും വാക്‌സിന്‍ കുത്തിവെപ്പ് നല്‍കണമെന്നും ഡോ. ​​ഖാലിദ് പറഞ്ഞു. മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകേണ്ടിവരുന്ന തൊഴിലുകൾ ചെയ്യുന്ന ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകുന്നതിനെ ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള ആരോഗ്യസംഘടനകൾ അനുകൂലിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. 

Related News