കുവൈത്തിലേക്ക് കാർഷിക ജോലിക്കാരെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യാൻ അനുമതി

  • 30/06/2021

കുവൈത്ത് സിറ്റി: കൃഷി ജോലികൾ ചെയ്യുന്നവരെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യാൻ അനുമതി നൽകി കുവൈത്ത്. കൊവിഡിനെ നേരിടുന്ന മന്ത്രിതല കമ്മിറ്റിയാണ് അനുവാദം നൽകിയിട്ടുള്ളത്. 

കുവൈത്തിലെ കൃഷി മേഖല കടുത്ത തൊഴിലാളി ക്ഷാമം നേരിടുകയാണ്. ഈ സാഹചര്യത്തിൽ റിക്രൂട്ടിംഗ് അനുവദിക്കണമെന്ന് ഫാർമേഴ്സ് യൂണിയൻ അഭ്യർത്ഥിച്ചിരുന്നു. അൽ സലാമ പ്ലാറ്റ്ഫോമിലൂടെ എല്ലാവിധ ആരോഗ്യ മുൻകരുതലുകളും പാലിച്ചാകും റിക്രൂട്ടിംഗ് നടത്തുക.

Related News