കുവൈത്തിൽ പെട്രോൾ പമ്പുകളിൽ 200 ഫിൽസ് സർവീസ് ചാർജ് ഈടാക്കാനൊരുങ്ങുന്നു.

  • 30/06/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ ആഗസ്ത് ഒന്നുമുതൽ പെട്രോൾ പമ്പുകളിൽ 200 ഫിൽസ് സർവീസ് ചാർജ് ഈടാക്കാനൊരുങ്ങുന്നു. "ഔലാ ഫ്യുവൽ " സ്റ്റേഷനുകളിൽ അധിക സർവീസ് ചാർജായി 200 ഫിൽസ് ഓഗസ്റ്റ് ഒന്നുമുതൽ ഈടാക്കുമെന്ന് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ ഹുസൈൻ അൽ സുൽത്താൻ  പ്രസ്താവനയിൽ അറിയിച്ചു, എന്നാൽ ഈ  ഫീസ് നിർബന്ധമല്ലെന്നും, അധിക സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്കാണെന്നും അദ്ദേഹം അറിയിച്ചു.    

അതേസമയം  ഒരു കമ്പനിക്കും അതിന്റെ പ്രവർത്തനം കണക്കിലെടുക്കാതെ, മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ  നിർബന്ധിത ഫീസ് ചുമത്താൻ അവകാശമില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഔദ്യോഗിക  വൃത്തങ്ങൾ വെളിപ്പെടുത്തി.

Related News