സർക്കാർ പങ്കെടുത്തില്ല; പാര്‍ലിമെന്‍റ് സമ്മേളനം മാറ്റിവെച്ചു

  • 30/06/2021

കുവൈത്ത് സിറ്റി : മന്ത്രിസഭ അംഗങ്ങള്‍ പങ്കെടുക്കാതിരുന്നതോടെ ഇന്ന് നിശ്ചയിച്ച പാർലമെൻറ്  റദ്ദാക്കിയതായി സ്പീക്കർ മർസൂക്ക് അലി അൽ ഗാനിം അറിയിച്ചു. രാജ്യത്തെ  പാർലമെൻറ് യോഗത്തിന് നിയമസാധുത ലഭിക്കണമെങ്കിൽ പകുതി അംഗങ്ങൾ ഹാജറുണ്ടാവുകയും സർക്കാറിനെ പ്രതിനിധാനം ചെയ്ത് മന്ത്രിമാർ ആരെങ്കിലും ഉണ്ടാവുകയും വേണം. അതോടപ്പം ഭരണഘടനയുടെ ആർട്ടിക്കിൾ 116 പ്രകാരം സർക്കാർ പ്രതിനിധികളായി പ്രധാനമന്ത്രിയോ മന്ത്രിമാരോ സഭയില്‍ പങ്കെടുക്കണം. പാര്‍ലിമെന്റ് അംഗങ്ങളുമായി ഉണ്ടായ അസ്വാരസ്യത്തെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ സമ്മേളനം ബഹിഷ്കരിച്ചത്.  

പൗരന്മാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,ഭവന നിർമ്മാണ പദ്ധതികൾ,റിയൽ എസ്റ്റേറ്റ് തട്ടിപ്പ്‌, ഉയർന്ന നിർമ്മാണ വില തുടങ്ങിയ വിഷയങ്ങളും  റിയൽ എസ്റ്റേറ്റ് ഫിനാൻസിംഗ് ബിൽ, ദേശീയ അസംബ്ലി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിർദേശങ്ങളും എംപി യൂസഫ് അൽ ഫഡാലയുടെ രാജിയും  പാര്‍ലിമെന്‍റ് സെഷനില്‍ ചര്‍ച്ച ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 

Related News