കുവൈത്തിൽ ഒരു ലക്ഷത്തിലധികം അപ്പാര്‍ട്ട്മെന്‍റുകള്‍ ഒഴിഞ്ഞു കിടക്കുന്നു; റിയൽ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിൽ.

  • 02/07/2021

കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 105,000ത്തിന് മുകളില്‍  അപ്പാര്‍ട്ട്മെന്‍റുകള്‍ താമസക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. ഇതില്‍ ഭൂരിഭാഗവും ഹവല്ലി  ഗവര്‍ണറേറ്റിലാണ്. പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷനാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 

എല്ലാ ഗവര്‍ണറേറ്റുകളിലുമായി ഏകദേശം 346,752  അപ്പാര്‍ട്ട്മെന്‍റുകളാണ് ഉള്ളത്. അതില്‍ 105,897 അപ്പാര്‍ട്ട്മെന്‍റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. 2020 ഡിസംബര്‍ വരെയുള്ള അവസ്ഥയാണിത്. രാജ്യത്തെ മൂന്നിലൊന്ന് അപ്പാർട്ടുമെന്‍റുകളും താമസക്കാരില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ആകെ 142,951 എണ്ണവുമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ ഉള്ളത് ഹവല്ലി  ഗവര്‍ണറേറ്റിലാണ്. അതില്‍ 40,514 എണ്ണമാണ് ഒഴിഞ്ഞു കിടക്കുന്നത്. കണക്കുകളില്‍ പിന്നാലെയുള്ളത് അഹമദി, ഫര്‍വാനിയ, കുവൈത്ത് സിറ്റി ഗവര്‍ണറേറ്റുകളാണ്.

Related News