വിമാനത്താവളം വീണ്ടും അടയ്ക്കുമെന്ന ഭീതിയില്‍ യാത്ര ചെയ്യാന്‍ മടിച്ച് പ്രവാസികള്‍.

  • 02/07/2021

കുവൈത്ത് സിറ്റി: ഓഗസ്റ്റ് ഒന്ന് മുതൽ വാക്സിനേഷൻ പൂർത്തീകരിച്ച കുവൈത്തികൾ അല്ലാത്തവർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ, മന്ത്രിസഭയുടെ അനുമതി ലഭിച്ചിട്ടും വളരെ കുറവ് ആളുകൾ മാത്രമാണ് റിസർവേഷൻ ചെയ്യുന്നതെന്ന് ട്രാവൽ ഏജന്‍സികളുടെ മാനേജര്‍മാര്‍ പറയുന്നു. 

കുവൈത്ത് അംഗീകരിച്ച ഫൈസര്‍, ഓക്സ്ഫഡ്, മോഡേണ എന്നിവ ഏതെങ്കിലും രണ്ട് ഡോസ് എടുത്തവര്‍ക്കും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒരു ഡോസ് എടുത്തവര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ഓഗസ്റ്റില്‍ സംഭവിച്ച പോലെ പെട്ടെന്ന് വിമാനത്താവളം അടച്ചിടുമെന്ന ഭീതി കാരണമാണ് പ്രവാസികള്‍ യാത്ര ചെയ്യാന്‍ മടിക്കുന്നത്. 

അന്ന് പലരും മറ്റൊരു രാജ്യത്ത് കുടുങ്ങി പോവുകയും പിന്നീട് സ്വദേശത്ത് മടങ്ങുകയുമായിരുന്നു. ഓഗസ്റ്റ് ആദ്യ രണ്ടാഴ്ചയില്‍ റിസര്‍വേഷന്‍ കൂടുമെന്ന പ്രതീക്ഷയാണ് ട്രാവല്‍ ഏജന്‍സികള്‍ പങ്കുവെയ്ക്കുന്നത്.

Related News