കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്; തീവ്ര പരിചരണ വിഭാഗത്തിൽ ഇനി 9 പേർ മാത്രം.

  • 29/09/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു, 2020 ഏപ്രിൽ 2 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 40 പേർ രോഗമുക്തി നേടി,  ഇന്ന്   മരണങ്ങളൊന്നും  റിപ്പോർട്ട് ചെയ്തിട്ടില്ല, കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ആദ്യമായാണ് 0 മരണം രേഖപ്പെടുത്തുന്നത്  . 9  പേർ മാത്രമാണ് ഇനി  തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.20 %.   16506 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 658 പേരാണ് ഇനി   ചികിത്സയിലുള്ളത് 

Related News