പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പള്ളികളിൽ ആരാധകർ തമ്മിലുള്ള സാമുഹ്യ അകലം പാലിക്കണമെന്ന് ഫത്വ അതോറിറ്റി

  • 29/09/2021

കുവൈത്ത് സിറ്റി : കോവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞുവെങ്കിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും  പകർച്ചവ്യാധികളിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുമായി പള്ളികളില്‍  ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്  ഫത്വ അതോറിറ്റി അറിയിച്ചു. നേരത്തെ മാളുകളിലും സ്റ്റേഡിയങ്ങളിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടും പള്ളികളില്‍ കടുത്ത നിയന്ത്രണം പാലിക്കുന്നതില്‍ ഇസ്ലാമിസ്റ്റുകളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

തികച്ചും ഇസ്ലാമിക തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനമെന്നും രാജ്യത്തെ നിയമങ്ങള്‍ പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഫത്വ അതോറിറ്റി പറഞ്ഞു.  കഴിഞ്ഞ ദിവസം നടന്ന അടിയന്തര യോഗത്തിലാണ് ഫത്വ അതോറിറ്റി ഇത് സംബന്ധമായ വിശദീകരണം നല്‍കിയത്. രാജ്യത്തെ മിക്ക പള്ളികളിലും ധാരാളം പ്രായമായ ആളുകളാണ് നിത്യവും പ്രാര്‍ത്ഥനക്കായി എത്തുന്നതെന്നും ഇവരെ അണുബാധ പകരുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഇത്തരം മുന്‍കരുതലുകള്‍ എടുക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. 

Related News