ഇന്ത്യന്‍ എംബസിയില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

  • 02/10/2021

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്  എംബസി അംങ്കണത്തിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്.തുടര്‍ന്ന്  അംബാസഡര്‍  ഗാന്ധിജയന്തി സന്ദേശം നല്‍കി.മഹാത്മാഗാന്ധിയുടെ ജീവിതവും സന്ദേശങ്ങളും നമ്മുടെ  ദൈനംദിന ജീവതത്തിന്‍റെ ഭാഗമാണെന്നും എല്ലാ ഇന്ത്യക്കാരനും എല്ലാ ദിവസവും അഭിമാനിക്കുന്ന വ്യക്തിയാണ് ഗാന്ധിജിയെന്നും അംബാസിഡര്‍ പറഞ്ഞു. 'എന്റെ ജീവിതം എന്റെ സന്ദേശമാണ്' അദ്ദേഹത്തിന്‍റെ വാക്കുകൾ  പ്രായം, ലിംഗം, മതം എന്നീവ പരിഗണിക്കാതെ ശതകോടിക്കണക്കിന് പ്രചോദനം നൽകുന്നത്. മാനവികതയ്ക്കുള്ള അദ്ദേഹത്തിന്‍റെ സംഭാവനകൾ ഭൂഖണ്ഡങ്ങളിലുടനീളം അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നതായി സിബി ജോര്‍ജ്ജ് പറഞ്ഞു.ഈ കോവിഡ് മഹാമാരി കാലത്ത് മത, പ്രാദേശിക, ഭാഷാ തടസ്സങ്ങൾ മറികടന്ന് ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി  എംബസിയുമായി കൈകോർക്കുകയും ആവശ്യമുള്ള സഹോദരങ്ങളെ സഹായിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുവാന്‍ പ്രചോദനമായാത്  ഗാന്ധിയന്‍ ദര്‍ശനങ്ങളാണെന്ന് അംബാസിഡര്‍ പറഞ്ഞു.  
WhatsApp-Image-2021-10-02-at-1.23.jpg

പരിപാടിയോട് അനുബന്ധിച്ച് ദേശഭക്തി ഗാനങ്ങളും ഇന്ത്യന്‍   കലാകാരന്മാർ അണിനിരന്ന പരിപാടികളും എംബസ്സി ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചു. ഗാന്ധിജിയുടെ ജീവ ചരിത്രവുമായി ബന്ധപെട്ടു നടത്തിയ ഓൺ ലൈൻ മത്സരത്തിൽ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് അവാർഡുകൾ സമ്മാനിച്ചു. വിവിധ പ്രവാസി  സംഘടന പ്രതിനിധികള്‍, വ്യാപാര പ്രമുഖര്‍ , കലാ സംസാസ്കാരിക പ്രവര്‍ത്തകര്‍,മുതിര്‍ന്ന എംബസി ഉദ്യോഗസ്ഥര്‍  എന്നിവര്‍ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. 
WhatsApp-Image-2021-10-02-at-1.21.jpg

Related News