വിദ്യാര്‍ത്ഥികള്‍ക്കായുള്ള പിസിആര്‍ പരിശോധന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങി; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം

  • 03/10/2021

കുവൈത്ത് സിറ്റി: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്  വിദ്യാര്‍ത്ഥികള്‍ക്കായി പിസിആര്‍ പരിശോധന നടത്തുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആകെ 13 കേന്ദ്രങ്ങളാണ് വിദ്യാര്‍ത്ഥികളുടെ പരിശോധനകള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. 12 മുതല്‍ 18 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപ്പോയിന്‍മെന്‍റ്  എടുക്കാനാകും. 

https://eservices.moh. gov.kw/ClinicPCRSystem/v1/AppointmentRequestAr.aspx - ഈ ലിങ്ക് വഴിയാണ് അപ്പോയിന്‍മെന്‍റ് എടുക്കേണ്ടത്. കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെയും മാത്രമാണ് സ്രവം പരിശോധിക്കുന്നത്. പത്ത് ദിവസത്തിനിടെ കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും ഈ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി അപ്പോയിന്‍മെന്‍റ്  ലഭിക്കില്ല.

Related News