ബിഗ് സണ്‍ഡേ; കുവൈത്തിൽ വന്‍ പദ്ധതികളുമായി ട്രാഫിക്ക് വിഭാഗം.

  • 03/10/2021

കുവൈത്ത് സിറ്റി:കുവൈത്തിൽ സർക്കാർ സ്കൂളുകളും ഇന്നോടുകൂടി പ്രവർത്തനം ആരംഭിച്ചതോടെ  വിപുലമമായ ട്രാഫിക്ക്, സുരക്ഷ പദ്ധതികള്‍ തയാറാക്കി അധികൃതര്‍. പ്രധാനപ്പെട്ട റോഡുകളില്‍ പട്രോളിംഗ് ഏര്‍പ്പെടുത്തിയും ഓപ്പറേഷന്‍സ് റൂമായ 112ല്‍ ബന്ധപ്പെടുന്നവരുമായി ഉടനടി പ്രതികരിച്ചും ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളുമായി ചേര്‍ന്ന് ട്രാഫിക്ക് ആന്‍ഡ് ഓപ്പറേഷന്‍സ്  വിഭാഗം വലിയ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. 

സ്കൂള്‍ വര്‍ഷം തുടങ്ങുന്നതിന്‍റെ ഭാഗമായാണ് ഈ പദ്ധതികളെന്ന് ട്രാഫിക്ക് അവെയര്‍നെസ് വിഭാഗം ഓഫീസര്‍ മേജര്‍ അബ്‍ദുള്ള അബു ഹസന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പുറത്ത് ഇറങ്ങുന്നതോടെ റോഡുകളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യതകള്‍ കൂടി പരിഗണിച്ചാണ് ഒരുക്കങ്ങള്‍ എല്ലാം നടക്കുന്നത്.

Related News