അതിശയിപ്പിച്ച് ദുബൈ എക്സ്പോയില്‍ കുവൈത്തിന്‍റെ പവലിയന്‍; പ്രൗ‍ഡഗംഭീരമായ തുടക്കം

  • 03/10/2021

കുവൈത്ത് സിറ്റി: ലോകത്തെയാകെ അതിശയിപ്പിച്ച് ദുബൈ എക്സ്പോയിലെ കുവൈത്തിന്‍റെ പവലിയന്‍.  പ്രൗ‍ഡഗംഭീരമായ വരവേല്‍പ്പാണ് കുവൈത്ത് പവലിയന് എക്സ്പോയില്‍ ലഭിച്ചത്.

ഒരേ സമയം ചാരുതയും ലാളിത്യവും സമന്വയിപ്പിച്ചുകൊണ്ടാണ് പവലിയന്‍റെ ഉദ്ഘാടനചടങ്ങുകള്‍ നടന്നത്. കുവൈത്തിലെ പ്രമുഖരായ സംവിധായകരും കലാകാരന്മാരും അടങ്ങുന്ന ഒരു സംഘം ഒരുക്കിയ ഒരു പരമ്പരാഗത-ആധുനിക സംഗീത പരിപാടികളോടെയാണ് ചടങ്ങ് ആരംഭിച്ചത്.

"വിഷൻ 2035" കേന്ദ്രീകരിച്ചാണ് കുവൈത്തിന്‍റെ പവലിയന്‍ ഒരുങ്ങിയിരിക്കുന്നത്. ജാബര്‍ പാലത്തിലൂടെ കടന്ന് ചെന്നാല്‍ ആധുനിക കാലത്തില്‍ കുവൈത്ത് ലക്ഷ്യമിടുന്ന വന്‍ പദ്ധതികള്‍ കാണാനാകും. ലോകത്തിലെ ഏറ്റവും വലിയ പ്രദർശനത്തിൽ രാജ്യത്തിന്‍റെ പങ്കാളിത്തം വിദേശ നിക്ഷേപകരെ കുവൈത്തിലേക്ക് ആകർഷിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി അബ്‍ദുള്‍ റഹ്മമാന്‍ അല്‍ മുത്തൈരി പറഞ്ഞു.

Related News